Sunday, 2 November 2014

നദി

ഇനിയൊരു ജന്മം നമുക്കൊരുമിച്ച്‌ 
എഴുതപ്പെട്ടാല്‍,
നീ എന്നില്‍ ഒരു മകനായി ജനിക്കുക.


ഈ ജന്മം ചക്രവാളങ്ങളിലെത്തി നില്‍ക്കുന്നു.


കത്തി തീരട്ടെ നമുക്കിടയിലെ സൂര്യന്‍.


രാത്രി ഏറെ കഴിയുമ്പോള്‍, നമുക്ക് പിരിയാം
വിടചൊല്ലാതെ.


നിന്റെ കൈവെള്ളയില്‍ ഞാന്‍ ചുംബിക്കാം,
അതിന്റെ നനവ് മാത്രം ഓര്‍ത്തു വയ്ക്കുക.


എന്റെ ശരീരത്തിന്റെ ഗന്ധം,
അതും നീ ഓര്‍ത്തു വയ്ക്കുക.


എന്നാല്‍, എന്നെ നീ മറന്നു കളയുക.


ഈ ആര്‍ത്തവവും, വേദനയും
നിനക്കുവേണ്ടിയാണ്, എനിക്കും.


മറ്റൊരു ജന്മത്തില്‍ നീ, എനിക്കുള്ളില്‍
മുളപൊട്ടുവാന്‍ വേണ്ടി.


ഇന്നു ഞാന്‍ എനിക്കുമുന്നിലെ
ചക്രവാളം കടക്കാന്‍ ശ്രമിക്കയാണ്‌,
വീണ്ടുകീറുന്ന അടിവയറിലെ
പ്രപഞ്ചത്തെയും പേറിക്കൊണ്ട്. 


No comments:

Post a Comment

Things My Mother Left

From my Mother I inherited a box. It had her troubled childhood Stacked in countless diaries. A dusty scarf from her youth That stil...