ഇലകള്ക്ക് കുറുകെ ഒഴുകിയ
മഞ്ഞവെയിലിന്റെ നിഴലാട്ടം
മഞ്ഞവെയിലിന്റെ നിഴലാട്ടം
നിന്റെ ദേഹത്ത് പതിയുമ്പോള്‍,
മഴമേഘങ്ങളെ സ്വപ്നംകണ്ടുറങ്ങുകയായിരുന്നു നീ.
സ്വപ്നങ്ങള്‍ തെളിഞ്ഞു നീ
കണ്ണുകള്‍ തുറക്കുമ്പോള്‍
നിന്റെ അരികിലെ ഓരോ പുല്ക്കോടിയും
വെള്ളി കല്ലുമാലകള്‍ അണിഞ്ഞിട്ടുണ്ടാകും,
മായ്ഞ്ഞ കാലവര്ഷത്തിന്റെ ഓര്മക്കായി.
No comments:
Post a Comment