Sunday, 8 July 2012

നീ അറിയുക

എന്‍റെ ആത്മാവിനെ നീ
നീരാവിയാക്കുക,
എന്നാല്‍ ഞാന്‍ പറന്നുയര്‍ന്ന്‍
ഈ ആകാശമത്രയും നിറഞ്ഞുനില്‍ക്കും.
നിനക്കായ് എന്‍റെ കരിമേഘങ്ങള്‍ 
ഈ ജന്മം മുഴുവന്‍ പെയ്തിറങ്ങും...
എന്‍റെ സ്നേഹത്തുള്ളികള്‍  
നിന്‍റെ മൃദു മേനിയില്‍ ഒലിച്ചിറങ്ങുമ്പോള്‍,
അവ നിന്‍റെ വിയര്‍പ്പിനെ ചുംബിക്കും...
എന്നെ നീ നീരാവിയാക്കുക.
എന്‍റെ ആമ്പല്‍ പൊയ്കകള്‍
നിന്നെ കാത്തിരിക്കുന്നു...
നിന്‍റെ ഗന്ധം മോഷ്ടിച്ച കാറ്റ് 
എന്തോ എന്‍റെ കാതില്‍ മൂളുന്നു,
ഈ വരണ്ട ത്രിസന്ധ്യയില്‍...
ഇന്നു ഞാന്‍ കാതോര്‍ക്കുന്നു...
നിന്‍റെ സംഗീതത്തിന്,  
അത് നീ അറിയുക...

No comments:

Post a Comment

Things My Mother Left

From my Mother I inherited a box. It had her troubled childhood Stacked in countless diaries. A dusty scarf from her youth That stil...