എന്റെ രാത്രിയിൽ നീയൊരു
കുഞ്ഞുശലഭമായി മാറുക.തവിട്ടുനിറമുള്ള ചിറകും
കടുംനീല നിറമുള്ള മിഴികളുമായി
നീ എനിക്ക് കാവലിരിക്കുക.
എന്റെ നിശാഗന്ധികൾ
മുറിഞ്ഞുവീഴുമ്പോൾ
കടും ചുവപ്പ് ചോര എന്റെ
ദേഹത്ത് പോടിയുമ്പോൾ
ഞാൻ ദുസ്വപ്നങ്ങളിൽ
ഞരങ്ങുമ്പോൾ
നീ മെല്ലെ എന്റെ ചെവികളിൽ പറയുക
രാത്രി മായുമെന്നും...
സൂര്യകാന്തികൾ വിരിയുമെന്നും...